Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സുപ്രീം കമ്മറ്റി തുണയായി, ഖത്തറിലെ തൊഴിലാളികൾക്ക് റിക്രൂട്ട്മെന്റ് ഫീസ് തിരികെ ലഭിച്ചു

December 23, 2021

December 23, 2021

ദോഹ: റിക്രൂട്ട്‌മെന്റ് ഫീസ് ഇനത്തില്‍ ഈടാക്കിയ 823 ലക്ഷം റിയാല്‍ ഖത്തറിലെ  തൊഴിലാളികള്‍ക്ക് തിരിച്ചുനല്‍കി 266 കോണ്‍ട്രാക്ടര്‍മാര്‍. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന കെട്ടിടനിർമാണങ്ങളിൽ പങ്കെടുത്തവരിൽ നിന്നാണ് ഫീസ് ഈടാക്കിയത്.  തൊഴിലാളികളില്‍ നിന്ന് റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നതിനെതിരെ  യൂണിവേഴ്സല്‍ റീഇംബേഴ്സ്മെന്റ് സ്‌കീം ആരംഭിച്ച സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലൈഗസിയുടേതാണ് ഈ തീരുമാനം. 

266 കരാറുകാര്‍ 36 മാസ കാലയളവില്‍ 49,286 തൊഴിലാളികള്‍ക്ക് ഏകദേശം 103.95 മില്യണ്‍ റിയാല്‍ തിരികെ നല്‍കാന്‍ സമ്മതിച്ചതായും ഇന്നുവരെ, 82.35 മില്യണ്‍ റിയാല്‍ തിരിച്ചടച്ചതായും കമ്മറ്റി വ്യക്തമാക്കി. ഖത്തറിലെ തൊഴില്‍ മന്ത്രാലയം ഇന്റർനാഷണൽ ലേബർ  ഒർഗനൈസേഷനുമായി  സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഖത്തറിലെ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കുന്നത്. ഒപ്പം,  മെഡിക്കല്‍ സ്‌ക്രീനിംഗ്, മെന്റൽ ഹെൽത്ത്‌  സ്‌ക്രീനിംഗ്, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ് സംവിധാനം, ചൂട് സമ്മര്‍ദ്ദം പരിഹരിക്കുന്നതിനായി 45,000 സ്റ്റേ ക്യൂള്‍ സ്യൂട്ടുകളുടെ വിന്യാസം എന്നിവയും ഖത്തറിന്റെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളാണ്. 


Latest Related News