Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ലോകകപ്പ് ടിക്കറ്റ് വിൽപന,ഇന്ത്യക്കാരിൽ നിന്ന് മികച്ച പ്രതികരണമെന്ന് ഖത്തർ ടൂറിസം സിഇഒ

April 06, 2022

April 06, 2022

ദോഹ : 2022 ഫിഫ ലോകകപ്പിനുള്ള ടിക്കറ്റ് വിൽപ്പനക്ക്  ഇന്ത്യക്കാരിൽ നിന്ന് ശക്തമായ പ്രതികരണമാണ് നേടിയതെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബെർത്തോൾഡ് ട്രെങ്കൽ.ലോകകപ്പ് കാണാനെത്തുന്ന ഇന്ത്യക്കാരെ സ്വാഗതം ചെയ്യാൻ ഖത്തർ സജ്ജമാണെന്നും മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ട്രെങ്കൽ പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച എട്ട് സ്റ്റേഡിയങ്ങളിലായി വരുന്ന നവംബറിലാണ് ഖത്തർ ലോകകപ്പിന് പന്തുരുളുക.

'ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും ഇന്ത്യക്കാർക്ക് ഫുട്ബോളിനെ ഇഷ്ടമാണ്.ബ്രസീൽ പോലെ ഭൂമിശാസ്ത്രപരമായി വളരെ അകലെയുള്ള രാജ്യങ്ങളിലാണ് ഇതുവരെ ലോകകപ്പ് നടന്നതെങ്കിൽ ഖത്തർ ഇന്ത്യയിൽ നിന്നും അധികം ദൂരെയല്ല.ഇന്ത്യയിൽ എല്ലാവരും സ്ഥിരമായി ഫുട്‍ബോൾ കാണുന്നവരാണ്.അവർക്ക് ഇഷ്ടപ്പെട്ട ടീമുകളുമുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,ടൂറിസം അടിസ്ഥാനമാക്കി ചിന്തിക്കുമ്പോൾ ഇതിന് കുറേകൂടി എളുപ്പമുള്ള വിസാ സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ലോകകപ്പ് കാലയളവിൽ ഖത്തറിലേക്ക് വരുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.ലോകകപ്പ് ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News