Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
2022 ഫുട്ബോൾ ലോകകപ്പ് : ഖത്തർ പ്രത്യേകസ്റ്റാമ്പ് പുറത്തിറക്കും

December 16, 2021

December 16, 2021

ദോഹ : അടുത്ത വർഷം ഖത്തർ വേദിയാവുന്ന ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി പ്രത്യേകസ്റ്റാമ്പ് പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി ഖത്തർ. "ഫിഫ ക്ലാസിക്ക് കളക്ഷൻ" എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റാമ്പുകൾ, ഫിഫയും ഖത്തർ പോസ്റ്റും സംയുക്തമായാണ് പുറത്തിറക്കുന്നത്.

2010 മുതൽ 2018 വരെ നടന്ന മൂന്ന് ലോകകപ്പുകളിലെ ചരിത്രനിമിഷങ്ങൾ കോർത്താണ് സ്റ്റാമ്പുകൾ രൂപകല്പന ചെയ്യുക. ഈയൊരു ഉദ്യമത്തിന് ഫിഫ പിന്തുണ നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്നും, ലോകമെമ്പാടുമുള്ള സ്റ്റാമ്പ്‌ ശേഖരണപ്രേമികൾ ഈ അസുലഭ അവസരം വിനിയോഗിക്കണമെന്നും ഖത്തർ പോസ്റ്റ്‌ ചെയർമാൻ ഫലേഹ് അൽ നയീമി പ്രതികരിച്ചു. ഫ്രാൻസിലെ കാർട്ടർ പ്രസ്സിനാണ് സ്റ്റാമ്പുകളുടെ അച്ചടി ചുമതല. ആദ്യഘട്ടത്തിൽ 20000 സ്റ്റാമ്പുകളാണ് പുറത്തിറക്കുക. പതിനെട്ട് റിയാലിന് പൊതുജനങ്ങൾക്ക് സ്റ്റാമ്പ്‌ സ്വന്തമാക്കാൻ അവസരമൊരുക്കും.


Latest Related News