Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ജനത തന്റെ സഹോദരങ്ങളാണ്,ശൈഖ് തമീമുമായുള്ള ചിത്രം ട്വീറ്റ് ചെയ്ത് ദുബായ് ഭരണാധികാരി

August 28, 2021

August 28, 2021

ദുബായ് :ഉപരോധം പിൻവലിച്ച ശേഷം ഖത്തറും യു.എ.ഇയും തമ്മിൽ കൂടുതൽ അടുക്കുന്നതിന്റെ സൂചനകൾ പുറത്തുവരുന്നു.ദീർഘനാളത്തെ ഇടവേളക്ക് ശേഷം  ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് അൽതാനിയും, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമും ഇറാഖിൽ കൂടിക്കാഴ്ച നടത്തി.ശൈഖ് മുഹമ്മദ് തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ഇറാഖിൽ നടന്ന ഉച്ചകോടിക്കിടെയാണ് ഇരുവരും ഒന്നിച്ച് സമയം ചിലവഴിച്ചത്. മിഡിൽ ഈസ്റ്റിൽ പൂർണസമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖിലും, ഫ്രാൻസിലുമായാണ് ഈ ഉച്ചകോടി നടക്കുന്നത്.

"തമീം സഹോദരതുല്യനാണ്, സുഹൃത്താണ്, ഖത്തറിലെ ജനങ്ങൾ എനിക്കെന്റെ ബന്ധുക്കളാണ്", ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശൈഖ് മുഹമ്മദ്  ട്വിറ്ററിൽ കുറിച്ചു.. ഇരുരാജ്യങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കാൻ ഉള്ള തീരുമാനങ്ങൾക്കൊപ്പം ഇറാഖിന്റെ സുരക്ഷാപ്രശ്നങ്ങളും ചർച്ചയിൽ വിഷയമായി.

യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം ദോഹയിലെത്തി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.2017 ജൂണിലെ ഉപരോധത്തിന് ശേഷം ആദ്യമായാണ് യുഎഇയില്‍ നിന്ന് ഉന്നത സംഘം ഖത്തര്‍ സന്ദര്‍ശനത്തിനായെത്തുന്നത്. ശൈഖ് തഹ്നൂനിനൊപ്പം ഉന്നത തല പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.


Latest Related News