Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഫിന്നോവെക്സ് ഖത്തർ അവാർഡ്‌സ്, ആർ.സീതാരാമന്‌ ഈ വർഷത്തെ മികച്ച സി.ഇ.ഒ.യ്ക്കുള്ള പുരസ്‌കാരം

March 17, 2022

March 17, 2022

ദോഹ :ഖത്തറിലെ ഏറ്റവും മികച്ച സി.ഇ.ഒ ആയി ദോഹ ബാങ്ക് സി.ഇ.ഒ ഡോക്ടർ ആർ. സീതാരാമനെ തിരഞ്ഞെടുത്തു. ഫിന്നോവെക്സ് ഖത്തറാണ് ഈ വർഷത്തെ പുരസ്‌കാരജേതാവായി സീതാരാമനെ തിരഞ്ഞെടുത്തത്. ദോഹയിൽ നടന്ന ചടങ്ങിൽ സീതാരാമൻ പുരസ്‌കാരം ഏറ്റുവാങ്ങി. 

ബാങ്കിംഗ് രംഗത്ത് നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങളാണ് സീതാരാമനെ അവാർഡിന് അർഹനാക്കിയത്. അവാർഡ് സ്വീകരിച്ച ശേഷം, ആധുനിക ലോകത്തെ കമ്പനികൾ പ്രവർത്തിക്കേണ്ടത് എങ്ങനെ എന്ന വിഷയത്തിലെ തന്റെ വീക്ഷണങ്ങൾ സീതാരാമൻ സദസ്സുമായി പങ്കുവെച്ചു.  വികസനത്തിനൊപ്പം, പരിസ്ഥിതിക്കും ഊന്നൽ നൽകിയുള്ള മാറ്റങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കിംഗ് മേഖല ഡിജിറ്റലാക്കിയതിലൂടെ ലഭിച്ച ഗുണങ്ങളും സീതാരാമൻ ചൂണ്ടിക്കാണിച്ചു. ഗ്രീൻ ക്രെഡിറ്റ് കാർഡ്, ഗ്രീൻ അകൗണ്ട് തുടങ്ങി, ഒരുപിടി പരിസ്ഥിതി സൗഹൃദ പദ്ധതികൾ സീതാരാമന്റെ നേതൃത്വത്തിൽ ദോഹ ബാങ്കിൽ നടപ്പിലാക്കിയിരുന്നു.


Latest Related News