Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
കളിച്ചും ചിരിച്ചും മനംകവർന്നൊരു സെക്യൂരിറ്റി, ഖത്തറിലെ ട്രാഫിക്ക് ജീവനക്കാരൻ സമൂഹമാധ്യമങ്ങളിൽ ആഘോഷമാവുന്നു

November 10, 2021

November 10, 2021

ദോഹ : അനുദിനം തിരക്കിലേറിപ്പറക്കുന്ന ദോഹാ നഗരത്തിൽ, ചുറ്റുമുള്ളവരുടെ ചുണ്ടിലൊക്കെയും പുഞ്ചിരി പരത്തി താരമാവുകയാണ് പേര് പോലുമറിയാത്തൊരു സെക്യൂരിറ്റി ഗാർഡ്. കയ്യിലൊരു സൂചനാബോർഡുമായി തിരക്കിട്ട വീഥിയിൽ തന്റെ കർമം നിർവഹിക്കുന്ന ജീവനക്കാരൻ കുട്ടികളോടും മുതിർന്നവരോടും അത്രമേൽ സ്നേഹത്തോടെയാണ് പെരുമാറുന്നത്. കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനായി ചുവടുവെച്ചും, അഭിവാദ്യം ചെയ്തും തന്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന ഇയാളെ അനുമോദിക്കണമെന്ന കമന്റുകൾ സോഷ്യൽ മീഡിയകളിൽ നിറയുകയാണ്.

'അകലെ നിന്ന്, ഫോണിലൂടെ ഇയാളെ നോക്കുമ്പോൾ ചുണ്ടിലൊരു ചിരി വിടരുന്നു. ശുഭാപ്തി വിശ്വാസം മനസ്സിൽ വന്നു നിറയുന്നു, ഇയാളെ ഞാൻ മിസ്റ്റർ സൺഷൈൻ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു' - ഒരു ഉപഭോക്താവ് ട്വിറ്ററിൽ കുറിച്ചു. വേനലിന്റെ കാഠിന്യത്തിനിടെ ഇയാൾ പകരുന്നത് വലിയൊരു കുളിരാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. രാവിലെ ഇയാൾക്ക് മുന്നിലൂടെയാണ് താൻ ജോലിക്ക് പോവാറുള്ളതെന്നും, ഓരോ ദിവസവും ഇയാൾ നൽകുന്ന പുഞ്ചിരി തനിക്ക് കരുത്തേകാറുണ്ടെന്നും അഹ്മദ് ഹർബ് എന്നയാൾ അഭിപ്രായപ്പെട്ടു.


Latest Related News