Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ രണ്ടാം ഘട്ട ഇളവുകൾ വെള്ളിയാഴ്ച മുതൽ,മാളുകളിൽ കുട്ടികൾക്കും പ്രവേശനം 

June 16, 2021

June 16, 2021

ദോഹ: കൊവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ജൂണ്‍ 18 വെള്ളിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. അമീരി ദിവാനില്‍ ഇന്ന് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. മാളുകളിലും മാര്‍ക്കറ്റുകളിലും കുട്ടികളെ പ്രവേശിക്കാന്‍ അനുവദിക്കുക, വിവാഹങ്ങളിലും മറ്റും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലെ വര്‍ധന എന്നിവ ഇളവുകളില്‍ പെടും. വാക്‌സിനേഷന്‍ നടത്താത്ത ജോലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആഴ്ച തോറും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താനും തീരുമാനമായി. കൊവിഡ് പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതോടൊപ്പം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് നീതി മന്ത്രാലയം മന്ത്രി ഡോ. ഇസാ ബിന്‍ സഅദ് അറിയിച്ചു.

മറ്റ് ഇളവുകൾ :

  • സര്‍ക്കാര്‍ മേഖലയില്‍ 80 ശതമാനം ജീവനക്കാര്‍ ഓഫിസില്‍ ജോലിക്കെത്തും. സ്വകാര്യ മേഖലയിലും ഇത്തരത്തില്‍ മാറ്റുണ്ടാവും. വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയായാണ് ഇവ പ്രവര്‍ത്തിക്കുക.
  • മാസ്‌ക് ധരിക്കല്‍ തുടരും.
  • ഇഹിത്തിറാസ് ആപ്പ് നിർബന്ധം.
  • പള്ളികള്‍ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം തുറന്ന് പ്രവര്‍ത്തിക്കും.
  • വിവാഹങ്ങളില്‍ 40 പേരെ വരെ പങ്കെടുപ്പിക്കാം. എന്നാല്‍ ഇതില്‍ 75 ശതമാനവും വാക്‌സിനേഷന്‍ നടത്തിയവരായിരിക്കണം
  • ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളത്. എന്നാല്‍ ഒരേ വീട്ടില്‍ താസിക്കുന്ന കുടുംബത്തെ ഇതില്‍ നിന്നും ഒഴിവാക്കും.
  • മെട്രോയും പൊതു വാഹന സംവിധാനവും 30 ശതമാനം യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളൂ. ഡ്രൈവിങ്ങ് സ്‌കൂളുകളും ഇതേ രീതിയില്‍ പ്രവർത്തിക്കും.
  • സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഴ്‌സറികള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവയെല്ലാം 30 ശതാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.


Latest Related News