Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിലെ സ്‌കൂളുകൾ നാളെ തുറക്കും

August 24, 2019

August 24, 2019

ദോഹ: വേനലവധി കഴിഞ്ഞ് രാജ്യത്തെ സ്കൂളുകള്‍ നാളെ തുറക്കും. ഐഡിയൽ.എം.ഇ.എസ് ഉൾപെടെയുള്ള എല്ലാ സ്‌കൂളുകളും വേനലവധി കഴിഞ്ഞു നാളെ പ്രവർത്തനം തുടങ്ങും. ഭൂരിപക്ഷം മലയാളി കുടുംബങ്ങളും അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തി.റോഡിലുണ്ടാകാന്‍ സാധ്യതയുള്ള അഭൂതപൂര്‍വമായ തിരക്ക് പരിഗണിച്ച് മുന്‍കരുതലുകള്‍ എടുത്തതായി ട്രാഫിക്‌ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

സർക്കാർ സ്കൂളുകളില്‍ നാളെ പുതിയ അധ്യയന വര്‍ഷമാണ്‌ ആരഭിക്കുന്നത്. അതേസമയം ഇന്ത്യന്‍ സ്കൂളുകളില്‍ വേനലവധി കഴിഞ്ഞ് ക്ലാസ്സുകള്‍ പുനരാരംഭിക്കുകയാണ്. 

"ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ സ്കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടുതല്‍ പോലിസിനെ വിന്യസിക്കും," ട്രാഫിക്‌ പട്രോള്‍ വിഭാഗത്തിലെ ഓഫീസര്‍ ഖാലിദ്‌ അബ്ദുള്ള അല്‍ കുവാരി പറഞ്ഞു.

എല്ലാ വര്‍ഷവും സ്കൂളുകള്‍ തുറക്കുമ്പോള്‍ വലിയ ട്രാഫിക് കുരുക്കാണ്‌ റോഡുകളില്‍ അനുഭവപ്പെടുന്നത്. പലപ്പോഴും കുട്ടികളുമായി സ്കൂളുകളില്‍ വൈകി എത്തുന്ന രക്ഷിതാക്കള്‍ അവരുടെ കാറുകള്‍ പാര്‍ക്കിംഗ് നിരോധിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് ഉണ്ടാകാനുള്ള പ്രധാന കാരണം.


Latest Related News