Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഉപരോധം പിൻവലിച്ച ശേഷം ഇതാദ്യം,സൗദി കിരീടാവകാശി ഖത്തർ സന്ദർശിക്കാനൊരുങ്ങുന്നു

December 05, 2021

December 05, 2021

ദോഹ : സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാൻ ഏറെ വൈകാതെ ഖത്തർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. അഞ്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് രാജകുമാരൻ ഖത്തറിൽ എത്തുന്നത്. ഡിസംബർ 6 തിങ്കളാഴ്ച ഈ പര്യടനം ആരംഭിക്കുമെന്ന് നയതന്ത്രവൃത്തങ്ങൾ അറിയിച്ചു. ഒമാനിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ ബഹ്‌റൈൻ, ഖത്തർ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് രാജകുമാരൻ സന്ദർശനം നടത്തുക.

2017 ൽ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തുന്നതിൽ സൗദിയും മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും, 41ആം ജിസിസി ഉച്ചകോടിയോടെ ഇരുരാജ്യങ്ങളും സൗഹൃദം വീണ്ടെടുത്തിരുന്നു. അൽ ഉല ഉടമ്പടിയിലൂടെ ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം ജിസിസി രാഷ്ട്രങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. പിന്നാലെ, റിയാദും ദോഹയും നിരവധി പ്രധാനകരാറുകളിൽ ഒപ്പിടുകയും ചെയ്തു. ഇരുരാജ്യങ്ങൾക്കും ഇടയിലെ അതിർത്തി പുനർനിർണ്ണയിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. അറബ് രാഷ്ട്രങ്ങളുടെ ഒത്തൊരുമ ഊട്ടിയുറപ്പിക്കുക എന്നതാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം എങ്കിലും, ഇറാന്റെ ആണവശേഖരം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News