Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
വ്യാജവാർത്തകൾ തുടരുന്നു,ലോകകപ്പ് ചിത്രീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കിയതായുള്ള ആരോപണം സുപ്രീം കമ്മറ്റി നിഷേധിച്ചു

October 19, 2022

October 19, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ : ഫിഫ ലോകകപ്പ് ചിത്രീകരിക്കുന്നതിന്   മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതായുള്ള പ്രചാരണം സംഘാടകരായ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി  നിഷേധിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ചില പാശ്ചാത്യൻ മാധ്യമങ്ങളാണ് ഇത്തരമൊരു തെറ്റായ വാർത്ത നൽകിയത്.ലോകകപ്പ് ചിത്രീകരിക്കുന്നതിന് ഖത്തർ  കർശനമായ വ്യവസ്ഥകൾ ഏർപെടുത്തിയതായുള്ള വാർത്തകളാണ് മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ലോകത്തെങ്ങുമുള്ള മാധ്യമപ്രവർത്തകർക്ക് ലോകകപ്പ് ചിത്രീകരിക്കുന്നതിനുള്ള അനുമതി നേടുന്നതിനാവശ്യമായ  വ്യവസ്ഥകളും നിബന്ധനകളും ഖത്തർ മീഡിയ പോർട്ടലിൽ നേരത്തെതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിങ്ക് വഴി  സെപ്റ്റംബർ ആദ്യം മുതൽ തന്നെ നിരവധി മാധ്യമ പ്രതിനിധികൾ അപേക്ഷ നൽകിയതായും സുപ്രീം കമ്മറ്റി ട്വിറ്ററിൽ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം ചിത്രീകരണങ്ങൾ അനുവദനീയമാണെങ്കിലും ഇതിന് ഉത്തരവാദപ്പെട്ടവരിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ലോകമെമ്പാടും തുടർന്നുവരുന്ന നടപടിക്രമങ്ങൾ മാത്രമാണ് ഇതെന്നും സുപ്രീം കമ്മറ്റി വ്യക്തമാക്കി.

ഖത്തറിൽ പ്രവർത്തിക്കുന്ന നിരവധി പ്രാദേശിക, അന്തർദേശീയ മാധ്യമ സ്ഥാപനങ്ങൾക്ക് പുറമെ,ആയിരക്കണക്കിന് മാധ്യമപ്രവർത്തകർ ഓരോ വർഷവും ഖത്തറിൽ നിന്ന്  യാതൊരു ഇടപെടലും കൂടാതെ തന്നെ സ്വതന്ത്രമായി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഈ സാഹചര്യത്തിൽ ഇത്  സംബന്ധിച്ച്  കൃത്യമായ വാർത്തകൾ തന്നെയാണ്   നൽകുന്നതെന്ന് ഉറപ്പുവരുത്താൻ എല്ലാ മാധ്യമസ്ഥാപനങ്ങളോടും സുപ്രീം കമ്മറ്റി ആവശ്യപ്പെട്ടു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News