Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷം,ഇന്ത്യൻ അംബാസിഡർ പതാക ഉയർത്തി

January 26, 2021

January 26, 2021

ദോഹ : എഴുപത്തിരണ്ടാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ ദേശീയ പതാക ഉയർത്തി.രാവിലെ 7.50 നാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ റിപ്പബ്ലിക് ദിന സന്ദേശം അംബാസിഡർ വായിച്ചു.

ഖത്തറിൽ  കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും നാട്ടിലേക്ക് മടങ്ങാനും അക്ഷീണം പരിശ്രമിച്ച ഇന്ത്യൻ എംബസിക്കു കീഴിലെ വിവിധ  അപ്പെക്സ് ബോഡി  നേതൃത്വത്തെ അംബാസിഡർ പ്രത്യേകം അഭിനന്ദിച്ചു.ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നേടിയ ഡോ.മോഹൻ തോമസിനെ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ അംബാസിഡർ  അഭിനന്ദനം അറിയിച്ചു.

ദേശഭക്തി ഗാനങ്ങളുടെ അവതരണത്തിനു ശേഷം കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ആഘോഷപരിപാടികൾക്ക് സമാപനം കുറിച്ചത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News