Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ ആരോഗ്യകേന്ദ്രങ്ങൾക്കുള്ളിലെ ഫാര്മസികൾക്ക് നിയന്ത്രണം,മാർഗനിർദേശങ്ങൾ പുറത്തിറക്കി

July 19, 2022

July 19, 2022

ദോഹ: ആരോഗ്യകേന്ദ്രങ്ങള്‍ക്കുള്ളിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ വിതരണം സംബന്ധിച്ച്‌ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.ആയുര്‍വേദ മരുന്നുകള്‍, ന്യൂട്രീഷ്യന്‍ സപ്ലിമെന്‍റുകള്‍, വിറ്റാമിനുകള്‍, സൗന്ദര്യവര്‍ധക ചികിത്സ വസ്തുക്കള്‍ എന്നിവയുടെ വില്‍പനക്കും പ്രചാരണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച്‌ രാജ്യത്തെ എല്ലാ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും മന്ത്രാലയത്തിന് കീഴിലെ ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് ആന്‍ഡ് അക്രഡിറ്റേഷന്‍ വിഭാഗം സര്‍ക്കുലര്‍ അയച്ചു.

ആരോഗ്യകേന്ദ്രങ്ങള്‍ക്കുള്ളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ കൈവശംവെക്കുകയോ വാങ്ങുകയോ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ അതിന് അംഗീകൃത ഏജന്‍റിന്‍റെയോ ലൈസന്‍സുള്ള ഇറക്കുമതിക്കാരന്‍റെയോ ലേബലും പേരും ഉല്‍പന്നത്തിന്‍റെ വിലയും വിവരങ്ങളും ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇനി സ്വകാര്യമായി ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.


ആരോഗ്യകേന്ദ്രങ്ങള്‍ക്ക് മന്ത്രാലയം അയച്ച സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇവയാണ് :

1. അംഗീകൃത ഏജന്‍റില്‍നിന്നോ ലൈസന്‍സുള്ള ഇറക്കുമതി ചെയ്യുന്നവരില്‍നിന്നോ ഉല്‍പന്നം വാങ്ങിയ രസീത് സൂക്ഷിക്കുക. അല്ലെങ്കില്‍, മറ്റൊരു മെഡിക്കല്‍ സ്ഥാപനത്തില്‍നിന്നുള്ള രസീത് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കുക.

2. സ്വകാര്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍നിന്നുള്ള മുന്‍കൂര്‍ അനുമതി വാങ്ങുകയും ലൈസന്‍സ് പ്രത്യേക രേഖകളില്‍ സൂക്ഷിക്കുകയും ചെയ്യുക. മന്ത്രാലയത്തില്‍നിന്നുള്ള പരിശോധകര്‍ ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കുക.

3. അംഗീകൃത ഏജന്‍റില്‍നിന്നോ ലൈസന്‍സുള്ള ഇറക്കുമതിക്കാരനില്‍നിന്നോ ആദ്യമായി ഉല്‍പന്നം വാങ്ങുമ്പോൾ  ഇനിപറയുന്ന രേഖകള്‍ സമര്‍പ്പിക്കുക.

- പൊതുജനാരോഗ്യ മന്ത്രാലയം നല്‍കിയ കമ്പനിയുടെ ആരോഗ്യ ലൈസന്‍സിന്‍റെ പകര്‍പ്പ്

- പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഉല്‍പന്ന രജിസ്ട്രേഷന്‍ അല്ലെങ്കില്‍, ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്

- വാണിജ്യ രജിസ്റ്ററിന്‍റെ പകര്‍പ്പ്

-ട്രേഡ് ലൈസന്‍സ് പകര്‍പ്പ്

- ബ്രോക്കര്‍ ലൈസന്‍സ് പകര്‍പ്പ്

4. ആരോഗ്യസ്ഥാപനത്തിനുള്ളില്‍ ഫാര്‍മസി ഇല്ലെങ്കില്‍ സൂക്ഷിക്കുന്ന മരുന്നുല്‍പന്നങ്ങളുടെ പട്ടിക സംബന്ധിച്ച്‌ ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.

5. എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളും ആരോഗ്യ സ്ഥാപനത്തിന്‍റെ ഫാര്‍മസിയിലോ അല്ലെങ്കില്‍, അതിന് നിശ്ചയിച്ച മുറിയിലോ സൂക്ഷിച്ചിരിക്കണം.

മേല്‍പറഞ്ഞ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News