Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ആശങ്ക വേണ്ട, ഖത്തറിൽ ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്തവർക്ക് തുകതിരിച്ചുകിട്ടും

July 12, 2021

July 12, 2021

ദോഹ : നാട്ടിൽ നിന്നും ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കുള്ള ഹോട്ടല്‍ ക്വാറന്‍റീന്‍ ഒഴിവാക്കിയ സാഹചര്യത്തിൽ ബുക്ക്​ ചെയ്​തവര്‍ക്ക്​ തുക നഷ്​ടമാവില്ല. മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നറിയിച്ചുകൊണ്ട്​ ഡിസ്​കവര്‍ ഖത്തര്‍ യാത്രക്കാര്‍ക്ക്​ മറുപടി നല്‍കി തുടങ്ങി. ബുക്ക്​​ ചെയ്​തതിന്റെ വിശദാംശങ്ങളും വാക്​സിനേറ്റഡ്​ സര്‍ട്ടിഫിക്കറ്റും ഡിസ്​കവര്‍ ഖത്തറിന്​ ഇ-മെയില്‍ ചെയ്​താല്‍ ഇതുസംബന്ധിച്ച അറിയിപ്പ്​ ലഭിച്ചുതുടങ്ങും.

60 ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും തിരിച്ചുലഭിക്കുമെന്ന്​ മറുപടി സന്ദേശങ്ങളില്‍ അറിയിക്കുന്നു. മന്ത്രാലയത്തിന്റെ ഉത്തരവ്​ പ്രകാരം ഹോട്ടല്‍ ക്വാറന്‍റീന്‍ ഒഴിവാക്കപ്പെടുന്ന യാത്രക്കാര്‍ ബുക്​ ചെയ്​ത തുക സംബന്ധിച്ച്‌​ കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക അറിയിച്ചിരുന്നു. 10 ദിവസത്തെ ക്വാറന്‍റീന്‍ തുക മുന്‍കൂറായി അടച്ച്‌​ ഹോട്ടല്‍/ മുഖയ്​നിസ്​ ബുക്ക്​ ചെയ്യുകയാണ്​ പതിവ്​.

 വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ്  സന്ദേശമയക്കുക 


Latest Related News