Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ അതിശൈത്യം, അബുസംറയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴ്ന്നു

January 23, 2022

January 23, 2022

ദോഹ : ദോഹ നഗരത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച്ച വൈകുന്നേരം മുതലാണ് അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങിയത്. ശീതക്കാറ്റ് വീശുന്നതാണ് തണുപ്പ് വർധിക്കാൻ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ശനിയാഴ്ച്ച ദോഹയിലെയും സമീപപ്രദേശങ്ങളിലെയും അന്തരീക്ഷ താപനില 7 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. പിന്നാലെയാണ് അബുസംറയിൽ പൂജ്യം ഡിഗ്രിയിലും താഴെ തണുപ്പ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ശനിയാഴ്ച്ച രാവിലെ മൈനസ് 2.4 ആണ് അബു സംറയിലെ താപനില. ദുഖാൻ, ഉമ്മുബാബ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മേഘപടലങ്ങൾ ഇപ്പോഴും സജീവമായതിനാൽ തണുപ്പ് തുടരുമെന്നും, പകലും ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.


Latest Related News