Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി റമദാൻ സ്പെഷ്യൽ എക്സിബിഷൻ

April 14, 2022

April 14, 2022

ദോഹ : ഖത്തറിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം സജ്ജീകരിച്ച പ്രത്യേക റമദാൻ എക്സിബിഷൻ ആരംഭിച്ചു. മന്ത്രാലയത്തിന്റെ അഞ്ചാം നമ്പർ കെട്ടിടത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം അരങ്ങേറുന്നത്. വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അൽ അൽ ജാബിർ അൽ നുഐമിയാണ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്.

വിവിധ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഒരുക്കിയ സ്റ്റാളുകളിൽ മന്ത്രി സന്ദർശനം നടത്തുകയും, കുട്ടികളോട് കുശലാന്വേഷണത്തിൽ ഏർപ്പെടുകയും ചെയ്തു. വിശുദ്ധ റമദാനുമായി ബന്ധപ്പെട്ട, വൈവിധ്യമാർന്ന നിരവധി പവലിയനുകൾ ഒരുക്കിയ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു. കുട്ടികളിലെ ക്രിയാത്മകത വളർത്താൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത മൂന്ന് ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ എക്സിബിഷൻ തുറന്ന് പ്രവർത്തിക്കും.


Latest Related News