Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ പല ഇടങ്ങളിലും മഴ, ഈ ആഴ്ച്ച മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

December 30, 2021

December 30, 2021

ദോഹ : ദോഹയിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു. അടുത്ത ആഴ്ചയുടെ പകുതിവരെ കാലാവസ്ഥ പ്രവചനാതീതമാണെന്നും, മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നേരിയ രീതിയിലുള്ള മഴയാണ് ലഭിച്ചതെങ്കിലും, അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുന്നതിനാൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് നിഗമനം. 

ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ പെയ്യുകയാണെങ്കിൽ റോഡുകളിൽ പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ച് മന്ത്രാലയം ട്വീറ്റും പങ്കുവെച്ചു. ട്രാക്കുകൾക്കിടയിൽ മെല്ലെ യാത്ര ചെയ്യണമെന്നും, അമിത വേഗത ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വാഹനങ്ങൾ കൃത്യമായ അകലം പാലിക്കണമെന്നും, ഹെഡ്ലൈറ്റുകൾ പ്രകാശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അറിയിപ്പിൽ പറയുന്നു.


Latest Related News