Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ക്യുഎൻബി വിസാ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അറബ് കപ്പ് ഉദ്‌ഘാടനമത്സരം സൗജന്യമായി കാണാൻ അവസരം

October 21, 2021

October 21, 2021

ദോഹ: അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഫുട്‍ബോളിന് മുന്നോടിയായി ഖത്തറിൽ അരങ്ങേറുന്ന മറ്റൊരു ടൂർണമെന്റ് ആണ് അറബ് കപ്പ്. മിഡിൽ ഈസ്റ്റിലെ പ്രാധാനരാജ്യങ്ങളൊക്കെയും പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഉദ്‌ഘാടനമത്സരം സൗജന്യമായി വീക്ഷിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് ക്യുഎൻബി. ക്യുഎൻബി വിസാകാർഡുള്ളവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന എട്ട് പേർക്കാണ് അൽ തുമാമ സ്റ്റേഡിയത്തിലെ സ്കൈ ബോക്സിൽ ഇരുന്ന് മത്സരം വീക്ഷിക്കാനുള്ള സുവർണ്ണാവസരം. 

ഫിഫ അറബ് കപ്പിന്റെ പ്രാദേശിക സപ്പോർട്ടറായ ക്യുഎൻബിയും, ഫിഫയുടെ ഔദ്യോഗിക പേയ്‌മെന്റ് സർവീസ് പാർട്ണറായ വിസയും ഒന്നിച്ചാണ് ഈ അവസരം ഒരുക്കുന്നത്. 2021 നവംബർ 15 വരെ ഉള്ള കാലയളവിൽ ക്യുഎൻബി വിസ ക്രെഡിറ്റ് കാർഡിലൂടെ 10000 റിയാൽ ചെലവഴിക്കുന്നവർക്കാണ് നറുക്കെടുപ്പിൽ അവസരം ലഭിക്കുക. പതിനായിരം റിയാലിന് മുകളിൽ ചെലവഴിക്കുന്ന ഓരോ നൂറ് റിയാലിനും നറുക്കെടുപ്പിലേക്ക് ഒരവസരം കൂടി ലഭിക്കും.


Latest Related News