Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ തൊഴിലാളി പരിഷ്‌കാരങ്ങള്‍: മുഹമ്മദ് അല്‍ ഉബൈദിക്ക് യു.എസ് അംഗീകാരം

July 03, 2021

July 03, 2021

ദോഹ:ഖത്തര്‍ തൊഴില്‍, ഭരണവികസന സാമൂഹ്യകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സക്രട്ടറി മുഹമ്മദ് അല്‍ ഉബൈദിക്ക് 2021-ലെ യുഎസിന്റെ 'ട്രാഫിക്കിംഗ് ഇന്‍ പേഴ്‌സണ്‌സ് (TIP) റിപ്പോര്‍ട്ട് ഹീറോ' അംഗീകാരം. മനുഷ്യക്കടത്ത് തടയാന്‍ പ്രയത്‌നിക്കുന്ന വ്യക്തികള്‍ക്കുള്ളതാണ് യുഎസിന്റെ ഈ അംഗീകാരം. ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും സ്‌പോണ്‍സര്‍ഷിപ്പ് മേഖലയില്‍ കൊണ്ട് വന്ന സമൂല പരിഷ്‌കാരങ്ങളുമാണ് ഉബൈദിയെ ജേതാവാക്കിയത്. ഖത്തറിലെ യുഎസ് എംബസിയാണ് പുരസ്‌കാരവിവരം അറിയിച്ചത്.പ്രവാസി തൊഴിലാളിക്ഷേമ വിഷയത്തില്‍ നടത്തിയ ഇടപെടലുകളുടെയും നിയമനിര്‍മാണങ്ങളുടെയും പശ്ചാത്തലത്തിലാണ്  അംഗീകാരമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഖത്തറിലെ മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കുന്ന നിരവധി നയങ്ങളും പദ്ധതികളും ഉബൈദി നടപ്പാക്കിയിട്ടുണ്ട്. തൊഴില്‍ തര്‍ക്ക റെസല്യൂഷന്‍ കമ്മറ്റി, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റ് നിബന്ധനകള്‍ ഒഴിവാക്കല്‍, മിനിമം കൂലി ഉറപ്പാക്കിയത്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് എന്നിവ ഇവയില്‍ ചിലതാണ്.ഉബൈദി ഉള്‍പ്പെടെ ലോകത്തെ 8 പേരാണ് ഇക്കുറി അംഗീകാര പട്ടികയില്‍ ഇടം പിടിച്ചത്.

 


Latest Related News