Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിദേശ തൊഴിലാളികളുടെ അവകാശലംഘനം,ഖത്തറിലെ ആഡംബര ഹോട്ടലിനെതിരെ പരാതി

July 14, 2021

July 14, 2021

ദോഹ : ഖത്തറിൽ കുടിയേറ്റ തൊഴിലാളികളുടെ അവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തൊഴിൽ സംഘടന രംഗത്തെത്തി.രാജ്യത്തെ പ്രമുഖ ആഡംബര ഹോട്ടൽ ഗ്രൂപ്പിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചെവെന്ന് കാണിച്ചാണ് ലണ്ടൻ ആസ്ഥാനമായുള്ള ബിസിനസ് ആന്റ് ഹ്യൂമൻ റൈറ്റ്സ് റിസോഴ്‌സ് സെന്റർ പരാതി നൽകിയത്.ഹോട്ടലിലെ തൊഴിലാളികൾ റിക്രൂട്ട്‌മെന്റ് ഫീസ്, വിവേചനം, പ്രതികാരം, ഭീഷണി എന്നിവ ഭയന്ന് ജോലിയിൽ കുടുങ്ങികിടക്കുകയാണെന്ന് റിസോഴ്‌സ് സെന്റർ ഇന്ന് പുറത്തുവിട്ട വാർഷിക സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അതേസമയം,തൊഴിൽ മേഖലയിലെ ഇത്തരം അവകാശലംഘനങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ ഇത്തരക്കാർ നേരിടേണ്ടിവരുമെന്നും ഖത്തർ ഗവണ്മെന്റ് കമ്യുണിക്കേഷൻ ഓഫീസ് പ്രതികരിച്ചു.


Latest Related News