Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
രണ്ട് വാക്സിനുകൾക്ക് കൂടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം,നിബന്ധനകൾ ഇങ്ങനെ

October 04, 2021

October 04, 2021

ദോഹ: രണ്ട്​ വാക്​സിനുകള്‍ക്ക്​ കൂടി നിബന്ധന​കളോടെ അംഗീകാരം നല്‍കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനം. സ്പുട്​നിക്​, സിനോവാക്ക് വാക്സിനുകളെയാണ്​ ഈ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്​. ഇത്തരം വാക്സിനെടുത്തവര്‍ക്ക് യാത്ര ചെയ്യുന്നതിന് മുമ്പ്  ആന്‍റിബോഡി ടെസ്​റ്റ്​ നടത്തി പോസിറ്റിവായ സര്‍ട്ടിഫിക്കറ്റ്​ കൈയില്‍ കരുതണം. ഇതുവരെ സിനോഫാം വാക്സിന്​ മാത്രമായിരുന്നു നിബന്ധനകളോടെ അംഗീകാരം. അതേസമയം, സ്പുട്​നിക്​, സിനോവാക്, സിനോഫാം വാക്സിനുകളുടെ രണ്ട്  ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകൃത ഫൈസര്‍, മൊഡേണ വാക്സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച്‌ 14 ദിവസം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ആന്‍റിബോഡി ടെസ്​റ്റ്​ ആവശ്യമില്ല. ഫൈസര്‍, മൊഡേണ, അസ്​ട്രസെനക (ഒക്​സ്​ഫഡ്​, കോവിഷീല്‍ഡ്​, ​വാക്​സെറിയ), ജോണ്‍സന്‍ ആന്‍ഡ്​ ജോണ്‍സന്‍ എന്നിവയാണ്​ ഉപാധികളില്ലാതെ ഖത്തര്‍ അംഗീകരിച്ച വാക്​സിനുകള്‍.


Latest Related News