Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തർ സ്വദേശിവത്കരണ നിരക്കിൽ 135 ശതമാനത്തിന്റെ വർധന, അഷ്‌ഗാലിന്റെ കണക്കുകൾ

February 16, 2022

February 16, 2022

ദോഹ : കഴിഞ്ഞ നാല് വർഷമായി രാജ്യത്തെ സ്വദേശി പൗരന്മാർ ജോലിയിൽ പ്രവേശിക്കുന്നതിന്റെ എണ്ണം വർധിച്ചതായി പഠനറിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാലാണ്‌ കണക്കുകൾ പുറത്തുവിട്ടത്. നാല് വർഷം കൊണ്ട് 135 ശതമാനത്തിന്റെ വർധനവാണ് സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായത്. 

ഖത്തറി പൗരന്മാരായ എഞ്ചിനീയർമാരുടെ എണ്ണത്തിൽ 163 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. നിലവിൽ അഷ്‌ഗാലിന് കീഴിലെ വിവിധ തസ്തികകളിലായി 425 സ്വദേശികൾ എഞ്ചിനീയറായി സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. "ദേശീയ വിഷൻ 2030" പദ്ധതിയുടെ ഭാഗമായാണ് സ്വദേശിവത്കരണത്തിന്റെ തോത് വർധിപ്പിച്ചത് എന്നും അഷ്‌ഗാൽ പറയുന്നു. ഖത്തറിലെ പൗരന്മാർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകി, ശരിയായ പരിശീലനത്തിലൂടെ അവരെ മികച്ച തൊഴിലാളികളാക്കി മാറ്റുക എന്നത് അഷ്‌ഗാലിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് അഷ്‌ഗാൽ മാനവശേഷി വകുപ്പ് മേധാവി സൈഫ് അലി അൽ ഖാബി അറിയിച്ചു. വിദേശത്ത് നിന്നുള്ള തൊഴിലാളികളെ കൂടുതൽ ഉപയോഗിക്കുന്നതിന് പകരം, മികച്ച സ്വദേശി തൊഴിലാളികളെ വാർത്തെടുക്കാൻ അഷ്‌ഗാൽ ആഗ്രഹിക്കുന്നതായും ഖാബി കൂട്ടിച്ചേർത്തു.


Latest Related News