Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് പ്രചാരണം,കാറിൽ ഭൂഖണ്ഡങ്ങൾ താണ്ടിയ ഖത്തരി വ്‌ളോഗർ അന്തരിച്ചു

November 23, 2021

November 23, 2021

ദോഹ : ഖത്തർ ലോകകപ്പിന്റെ പ്രചരണാർത്ഥം ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ച അലി ബിൻ മുഹമ്മദ്‌ അൽ മാരി അന്തരിച്ചു. അസുഖബാധിതനായി ഹമദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ഖത്തറിൽ ഏറെ ആരാധകരുള്ള ട്രാവൽ ബ്ലോഗറുടെ മരണത്തിൽ നിരവധി ആളുകളാണ് ദുഃഖം രേഖപ്പെടുത്തിയത്. 

തന്റെ രാജ്യം ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിൽ ഏറെ സന്തോഷിച്ച അൽ മാരി, ലോകകപ്പിന്റെ പ്രചരണം തന്റെ ദൗത്യമാണെന്ന് വിശ്വസിച്ചിരുന്നു. സഞ്ചരിക്കാൻ ഉദ്ദേശിച്ച രാജ്യങ്ങളുടെ ഭൂപടങ്ങളാൽ അലങ്കരിച്ച തന്റെ കാറിൽ മൂന്ന് ഭൂഖണ്ഡങ്ങളിലൂടെയാണ് മാരി ഇതിനോടകം യാത്ര ചെയ്തത്. പെരുന്നാളിന് പിന്നാലെ, ജൂണിലാണ് മാരി തന്റെ പര്യടനം ആരംഭിച്ചത്. ഇറാൻ, അസർബൈജാൻ, അർമേനിയ, ജോർജിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് മാരി ആദ്യം സന്ദർശിച്ചത്. പിന്നാലെ, റഷ്യ, ജർമനി, സ്വീഡൻ സെർബിയ തുടങ്ങിയ പത്തൊൻപതോളം യൂറോപ്യൻ രാജ്യങ്ങളിലും ലോകകപ്പ് സന്ദേശവുമായി മാരി യാത്ര ചെയ്തു. മൊറോക്കോ, ടുണീഷ്യ, ഘാന തുടങ്ങി തുടങ്ങിയ പത്തോളം ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിച്ച യാത്രികൻ സൗത്താഫ്രിക്കയിലാണ് തന്റെ യാത്ര അവസാനിപ്പിച്ചത്. പിന്നാലെ ഖത്തറിലേക്ക് മടങ്ങിയ മാരി നിയോഗമെന്നപോലെ ജന്മനാട്ടിൽ വെച്ച് മരണമടയുകയായിരുന്നു.


Latest Related News