Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മലയാളി എഴുത്തുകാരനും വിവർത്തകനുമായ സുഹൈൽ വഫിയുമായി ഖത്തർ സാംസ്കാരിക വകുപ്പ് സാഹിത്യ സംഭാഷണം നടത്തി

August 19, 2022

August 19, 2022

അൻവർ പാലേരി   
ദോഹ : ഖത്തർ  സാംസ്‌കാരിക വകുപ്പിനു കീഴിൽ ഖത്തരി ഫോറം ഫോർ ഓതേഴ്സ് പ്രമുഖ മലയാളി വിവർത്തകൻ സുഹൈൽ വഫിയുമായി സാഹിത്യ സംവാദം നടത്തി. അദ്ദേഹം വിവർത്തനം ചെയ്ത്, 2020ൽ ഖത്തർ സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ച  മലയാള കവി വീരാൻ കുട്ടിയുടെ തെരഞ്ഞെടുത്ത കവിതകളെ( അസ്ദാഉസ്സുംത് - നിശബ്ദതയുടെ മുഴക്കങ്ങൾ)അടിസ്ഥാനമാക്കിയായിരുന്നു സാഹിത്യ സംഭാഷണം. ഖത്തറിലെ മുതിർന്ന സാംസ്‌കാരിക വ്യക്തിത്വമായ സ്വാലി ഹ് ഗുറയ്ബ് അൽ ഉബൈദിലിയാണ് വഫിയുമായി അഭിമുഖം നടത്തിയത്.

2019-ലെ ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷത്തിന്റെ ഭാഗമായി  വിവർത്തനത്തിലൂടെ ഇന്ത്യൻ, അറബ് സമൂഹങ്ങൾക്കിടയിൽ  സാംസ്കാരിക വിനിമയം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കിയതെന്ന്  സുഹൈൽ വഫി പറഞ്ഞു.മലയാളത്തിലെ പ്രതിഭാധനനായ കവിയായതുകൊണ്ടാണ് വീരാൻകുട്ടിയുടെ കവിതകൾ അറബിയിലേക്ക് മൊഴിമാറ്റം നടത്താൻ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'"മലയാളം കേരളത്തിലെ ജനങ്ങൾ മാത്രം സംസാരിക്കുന്ന പ്രാദേശിക ഭാഷയാണെങ്കിലുംഅതിന് സമ്പന്നമായ സാഹിത്യ ചരിത്രമുണ്ട്.നിശബ്ദതയുടെ മുഴക്കങ്ങൾ മനസ്സാക്ഷിയെ സ്പർശിക്കുന്ന നൂറ് ചെറുകവിതകൾ ഉൾക്കൊള്ളുന്ന പുസ്തകമാണ്"-സുഹൈൽ വഫി പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയും ബെന്യാമിന്റെ  ആടുജീവിതവും ബാല്യകാലസഖിയും അറബിയിലേക്ക് മൊഴിമാറ്റം നടത്തിയതും സുഹൈൽ വഫിയായിരുന്നു,

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News