Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മുതിർന്ന ഖത്തരി പൗരനെയും മകനെയും സൗദിയിൽ തട്ടിക്കൊണ്ടു പോയി

August 22, 2019

August 22, 2019

ദോഹ: മുതിർന്ന ഖത്തരി പൗരനെയും മകനെയും സൗദിയിൽ കാണാതായതായി പരാതി.ഇതുമായി ബന്ധപ്പെട്ട് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നു വിവരം ലഭിച്ചതായി ഖത്തര്‍ നാഷനല്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മിറ്റി(എന്‍.എച്ച്.ആര്‍.സി) വെളിപ്പെടുത്തി.
70കാരനായ ഖത്തര്‍ പൗരന്‍ അലി നാസര്‍ അലി ജാറല്ലയെയും അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്‍ ഹാദി എന്ന പതിനേഴുകാരനെയുമാണ് കാണാതായത്. ഈ മാസം 15ന് കുടുംബ വിസയില്‍ സൗദിയിലെത്തിയതായിരുന്നു ഇരുവരും. 

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ് ഇവരെ കാണാതായത്. ഇവരെ സൗദി പൊലീസ് അറസ്റ്റ് ചെയ്ത് അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്.

ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അവരെ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നും എന്‍.എച്ച്.ആര്‍.സി പറഞ്ഞു. "ഓഗസ്റ്റ്‌ 18 ന് ഉച്ചക്ക് ഒരു മണിക്ക് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല," എന്‍.എച്ച്.ആര്‍.സി പറഞ്ഞു.

സംഭവത്തെ മനുഷ്യാവകാശ സമിതി ശക്തമായി അപലപിച്ചു. ഉപരോധം തുടങ്ങിയതിന് ശേഷം നിരവധി ഖത്തര്‍ പൗരന്മാരെ സൗദി അറേബ്യ തടഞ്ഞുവെച്ചതായി മനുഷ്യാവകാശ സമിതി പറഞ്ഞു. സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഇടപെടണമെന്നും എന്‍.എച്ച്.ആര്‍.സി ആവശ്യപ്പെട്ടു.
രാജ്യാന്തരവും പ്രാദേശികവുമായ ഉടമ്പടികളുടെ ലംഘനമാണിതെന്ന് സമിതി ആരോപിച്ചു. അറബ് ഹ്യുമന്‍ റൈറ്റ്‌സ് ചാര്‍ട്ടറിന്റെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണിതെന്നും സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കുമുള്ള അവകാശങ്ങളാണ് ഇല്ലാതാക്കിയിരിക്കുന്നതെന്നും എന്‍.എച്ച്.ആര്‍.സി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.


Latest Related News