Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇന്ത്യ ഒരു പട്ടികയിലുമില്ലാതെ തുടരുന്നു, ഖത്തറിൽയാത്രാ വിലക്കുള്ള രാജ്യങ്ങളുട പട്ടികയിൽ മാറ്റം വരുത്തി

August 24, 2021

August 24, 2021

ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനയാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കാനായി ഏർപ്പെടുത്തിയ പട്ടികയിൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി. പുതുക്കിയ ഉത്തരവ് പ്രകാരം ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളുടെ എണ്ണം 21 ൽ നിന്നും 11 ആയി. മുമ്പ് 33 രാജ്യങ്ങൾ ഉണ്ടായിരുന്ന യെല്ലോ ലിസ്റ്റിൽ ഇപ്പോൾ 27 രാജ്യങ്ങൾ ആണുള്ളത്.

കർശനനിയന്ത്രണങ്ങൾ ഉള്ള റെഡ് ലിസ്റ്റിൽ ആണ് ഏറ്റവും അധികം രാജ്യങ്ങൾ ഉൾപെട്ടിട്ടുള്ളത്. 153 രാജ്യങ്ങൾ ആണ് ആദ്യം ഈ ഗണത്തിൽ ഉൾപെട്ടതെങ്കിൽ, പുതിയ പട്ടികയിൽ 167 രാജ്യങ്ങളുണ്ട്. അതേസമയം ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ ഏഷ്യൻ രാജ്യങ്ങളെ ഒരു ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടില്ല.

നിലവിൽ ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ച് വരുന്നവർക്കും ഹോട്ടൽ കൊറന്റൈൻ നിര്ബന്ധമാണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 

 


Latest Related News