Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഡ്രൈവിനിടെയുള്ള ഫോൺ ഉപയോഗം, ഖത്തറിലെ സീസീടീവി ക്യാമറകൾ ഇനി ദൃശ്യങ്ങൾ പകർത്തും

October 30, 2021

October 30, 2021

ദോഹ: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കുരുക്കാൻ നൂതനസാങ്കേതികവിദ്യയുമായി ദോഹ ട്രാഫിക്. റോഡുകൾക്ക് സമീപത്തായി സ്ഥാപിച്ച സീസീടീവി ക്യാമറകൾ വഴി ഇത്തരം നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. 

ഖത്തർ റേഡിയോയുടെ പരിപാടിക്കിടെയാണ് ട്രാഫിക് ജനറൽ ഡയറക്ടറായ ഡോക്ടർ മുഹമ്മദ് റാദി അൽ ഹജ്‌രി ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കൊപ്പം യാത്ര ചെയ്യവേ മൊബൈൽ ഫോൺ ഉപയോഗിച്ച ഒരു സ്ത്രീക്കെതിരെ നടപടി എടുത്തതായും ഹജ്‌രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും, നടപടികൾ എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News