Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിന്റെ ആദരം,ഇരട്ടഗോപുരങ്ങളിൽ പ്രകാശം പരത്തി ഷിറീൻ അബു അക്ലെ

May 12, 2022

May 12, 2022

അൻവർ പാലേരി 

ദോഹ : ദോഹയിലെ ടവർ കെട്ടിടങ്ങൾ ബുധനാഴ്ച രാത്രി കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേയുടെ മുഖവും പലസ്തീൻ പതാകയും കൊണ്ട് പ്രകാശിച്ചു.ലുസൈൽ ഏരിയയിലെ ഇരട്ട ടവർ ബ്ലോക്കിലാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകയോടുള്ള ആദരസൂചകമായി ചിത്രങ്ങൾ തെളിഞ്ഞത്.അൽ ജസീറ അറബിക് ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.രണ്ടു ടവറുകളിലായാണ് ഫലസ്തീൻ പതാകയും അക്ലെയുടെ മുഖവും തെളിഞ്ഞത്.



മാധ്യമപ്രവർത്തകർ ഉൾപെടെ നിരവധി പേരാണ് ട്വീറ്റിന് താഴെ അക്ലെക്ക് ആദരവുമായി പ്രതികരണങ്ങൾ അറിയിച്ചത്.ബുധനാഴ്ചയാണ് ഫലസ്തീനിലെ  ജെനിൻ അഭയാർത്ഥി ക്യാമ്പിൽ റിപ്പോർട്ടിങ്ങിനിടെ അൽ ജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തക  ഷിറീൻ അബു അക്ലേ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News