Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ പെരുന്നാൾ ആഘോഷത്തിന് ഇത്തവണ പൊലിമ കൂടും,മൂന്നു ദിവസത്തെ പരിപാടികളുമായി ഖത്തർ ടൂറിസം

April 26, 2022

April 26, 2022

ദോഹ : ഖത്തർ ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തവണ ഇതാദ്യമായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.ദോഹ കോർണിഷിൽ മെയ് 3 ചൊവ്വാഴ്ച മുതൽ മെയ് 5 വ്യാഴാഴ്ച വരെ വൈകുന്നേരം 4 മണി മുതൽ രാത്രി 11 വരെയാണ് ആഘോഷ പരിപാടികൾ നടക്കുക.സ്റ്റേജ് ഷോകൾ,വിവിധ കാർണിവൽ ഗെയിമുകൾ,ഫുഡ് ട്രക്കുകൾ,കിയോസ്കുകൾ എന്നിവയ്ക്ക് പുറമെ വാദ്യമേളങ്ങളോട് കൂടിയ കൂറ്റൻ ബലൂൺ പരേഡും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.മൂന്നു ദിവസവും രാത്രി 9 മണിക്ക് നിറപ്പകിട്ടാർന്ന വെടിക്കെട്ടുമുണ്ടാവും.

ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 7.30 പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടികൾ നടക്കും.

ഈദ് ആഘോഷങ്ങൾ നടക്കുന്നതിനാൽ മെയ് 3 മുതൽ 5 വരെ കോർണിഷിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അഷ്‌ഗാൽ അറിയിച്ചിരുന്നു.ഇതിനു പുറമെ,കോർണിഷ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ചില ഭാഗങ്ങൾ ഭാഗികമായി അടക്കുകയും ചെയ്യും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News