Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഫിഫകപ്പിനെത്തുന്ന കായികപ്രേമികള്‍ക്കായി ദശലക്ഷം വാക്‌സിനുകള്‍ കരുതുമെന്ന് ഖത്തർ പ്രധാനമന്ത്രി

June 20, 2021

June 20, 2021

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തര്‍ ദശ ലക്ഷം കൊവിഡ് വാക്‌സിനുകള്‍ നല്‍കും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയാണ് ഇക്കാര്യം പറഞ്ഞത്. ഖത്തറിലെ വാര്‍ത്താമാധ്യമങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഖത്തറില്‍ ലോക കപ്പിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

അടുത്ത വര്‍ഷം ഡിസംബറിലാണ് ലോകകപ്പ് നടക്കുന്നത്. ആ സമയത്തേക്ക് ലോകത്തിലെ ജനവിഭാഗങ്ങളില്‍ ഭൂരിഭാഗത്തിനും കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലാണ്. എന്നിരുന്നാലും ഖത്തറിലെത്തുന്ന എല്ലാവരും കൊവിഡ് പ്രതിരോധം സ്വീകരിക്കമെന്നത് നിര്‍ബന്ധമായതിനാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെയും കാണികളെയും ഫുട്‌ബോള്‍ പ്രേമികളുടെയും ആരോഗ്യരക്ഷ മാനിച്ച് പൂര്‍ണമായും വാക്‌സിനേഷന്‍ നടത്താത്തവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. ലോകകപ്പിനായി എത്തുന്ന കാണികളില്‍ ആരെങ്കിലും വാക്‌സിനേഷന്‍ ചെയ്യാത്തവരുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ ഒരു കമ്പനിയുമായി ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഖത്തറില്‍ ഏറ്റവും ഫലപ്രാപ്തി തെളിയിച്ച ഫൈസര്‍, മെഡോണ് വാക്‌സിനുകളാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് റിട്ടയര്‍മെന്റ് പെന്‍ഷന്‍ 15,000 റിയാലാക്കാന്‍ അമീറിന്റെ നിര്‍ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദേശ തൊഴിലാളികള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നല്ല നിലയില്‍ രാജ്യം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.


Latest Related News