Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇറാനും അമേരിക്കയ്ക്കുമിടയിലെ നയതന്ത്ര പ്രശ്നങ്ങളിൽ ഖത്തർ മധ്യസ്ഥത വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി

February 01, 2022

February 01, 2022

ദോഹ : അമേരിക്കയ്ക്കും ഇറാനുമിടയിലെ നയതന്ത്ര വിഷയങ്ങളിൽ ഖത്തർ മധ്യസ്ഥത വഹിക്കുമെന്ന് വിദേശകാര്യയും ഉപ പ്രധാനമന്ത്രിയുമായ  ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പറഞ്ഞു. അൽ ജസീറ ടീവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നടത്തുന്ന, ആണവകരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഖത്തറാണ് ഇടനിലക്കാരായി പ്രവർത്തിക്കുക.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ഖത്തർ അമീറും തമ്മിൽ വാഷിങ്ങ്ടണിൽ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി ഈ പരാമർശം നടത്തിയത്. അമീറിന്റെ അമേരിക്കൻ സന്ദർശത്തിന് ദിവസങ്ങൾക്ക് മുൻപ് അൽ താനി ഇറാനിലെത്തി ചർച്ചകൾ നടത്തിയിരുന്നു. 2015 ലെ ആണവകരാരും, അന്താരാഷ്ട്ര തലത്തിലെ ഊർജപ്രതിസന്ധിയുമാണ് ഇരുരാജ്യങ്ങളും ചർച്ച ചെയ്തത്. ഖത്തറിനെ നാറ്റോ ഇതര സഖ്യകക്ഷി ആക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.


Latest Related News