Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പിന് ശേഷവും കളി തീരില്ല, ലോക ബീച്ച് പ്രൊ വോളിബോൾ ടൂർണമെന്റ്,ഫൈനൽ മത്സരങ്ങൾക്ക് ഖത്തർ വേദിയാവും

August 21, 2022

August 21, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പിന് ശേഷവും ലോക കായിക ഭൂപടത്തിലെ സുപ്രധാന കേന്ദ്രമായി ഖത്തറിനെ നിലനിർത്താനുള്ള ശ്രമം തുടരുന്നു.ഇതിന്റെ ഭാഗമായി ലോകത്തെ പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി ഖത്തറിലേക്ക് വന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.ഏറ്റവും ഒടുവിൽ അന്താരാഷ്ട്ര ബീച്ച് വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾക്ക് തുടർച്ചയായ മൂന്നു വർഷവും ഖത്തർ വേദിയാകും. ഇതിനായി വോളിബോൾ വേൾഡ്, ഖത്തർ വോളിബോൾ അസോസിയേഷൻ, ആസ്പയർ സോൺ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ മൂന്നു വർഷത്തേക്കുള്ള കരാറുകളിൽ ഒപ്പുവെച്ചതായി ഖത്തർ വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് അലി ഗാനെം അൽ ഖുവാരി അറിയിച്ചു.

ബീച്ച് പ്രോ ടൂർ ഫൈനലിലേക്കുള്ള യോഗ്യതാ മത്സരങ്ങൾ ഈ വർഷം ഡിസംബർ 3 വരെ തുടരും.മാലിദ്വീപ്,ദുബായ്,കെയ്‌റോ,ആസ്ട്രേലിയയിലെ ടോർക്വേ,പാരിസ്,കേപ്ടൗൺ,ബ്രസീൽ  എന്നിവിടങ്ങളിലായാണ് ഈ മത്സരങ്ങൾ നടക്കുന്നത്.ഇതിന്റെ ഫൈനൽ മത്സരങ്ങൾ 2023 ജനുവരിയിൽ ദോഹയിൽ നടക്കും.ആസ്പയർ പാർക്ക് സ്‌പോർട്‌സ് കോംപ്ലക്‌സിലായിരിക്കും മത്സരങ്ങൾ നടക്കുക. 800,000 യു.എസ്ഡോളറാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News