Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ലോകകപ്പിൽ തീരില്ല,അണ്ടർ-23 ഏഷ്യൻകപ്പിനും ഖത്തർ വേദിയാകും

September 30, 2022

September 30, 2022

ന്യൂസ്‌റൂം സ്പോർട്സ് ബ്യുറോ
ദോഹ : 2024 ലെ എഎഫ്‌സി U23 ഏഷ്യൻ കപ്പിനുള്ള ആതിഥേയ രാജ്യമായി ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു.ഇന്ന്(വെള്ളി)മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) കോമ്പറ്റീഷൻസ് കമ്മിറ്റിയുടെ അഞ്ചാമത് മീറ്റിംഗിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബിഡ് സമർപ്പിച്ച ഇറാൻ,സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തർ നേട്ടം സ്വന്തമാക്കിയതെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വെള്ളിയാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) രണ്ടു വർഷത്തിലൊരിക്കൽ  സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ . ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അണ്ടർ 23 വിഭാഗത്തിൽ പെട്ട 16   ദേശീയ ടീമുകൾ.മാറ്റുരക്കും.കഴിഞ്ഞ ജൂണിൽ ഉസ്ബക്കിസ്ഥാനിൽ നടന്ന അവസാന ടൂർണമെന്റിൽ സൗദി അറേബ്യയാണ് ജേതാക്കളായത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News