Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
നവംബർ 15 ന് പ്രാബല്യത്തിൽ വരും,ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് വിലക്ക്

June 23, 2022

June 23, 2022

ദോഹ : ഒറ്റത്തവണ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കുള്ള നിരോധനം നവംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.തീരുമാനത്തിന് ഈയിടെ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ദോഹയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മുനിസിപ്പൽ മന്ത്രാലയം വിലക്ക് നിലവിൽ വരുന്ന തിയതി പ്രഖ്യാപിച്ചത്.

ഇതനുസരിച്ച്,സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പാക്കേജിംഗിനായി ഉപയോഗിക്കുന്നതും , വിതരണം ചെയ്യുന്നതും കൊണ്ടുനടക്കുന്നതും നിരോധിക്കും.പകരം,അംഗീകൃത സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ സ്ഥിരീകരിക്കുന്ന പുനരുപയോഗത്തിന് കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾ, ബയോഡീഗ്രേഡബിൾ ബാഗുകൾ, പേപ്പർ അല്ലെങ്കിൽ "നെയ്ത" തുണികൊണ്ട് നിർമ്മിച്ച ബാഗുകൾ, മറ്റ് ജൈവ ഉൽപന്നങ്ങൾ കൊണ്ടുണ്ടാക്കിയ ബാഗുകൾ, എന്നിവ ഉപയോഗിക്കാം.

പ്ലാസ്റ്റിക് ബാഗുകൾ, അവയുടെ താരാമനുസരിച്ച് നശിക്കുന്നതോ പുനരുപയോഗിക്കാവുന്നതോ  ആണെന്ന് സൂചിപ്പിക്കുന്ന ചിഹ്നം പതിപ്പിച്ചവയായിരിക്കണമെന്നും നിർദേശമുണ്ട്.

40 മൈക്രോണിൽ കൂടുതൽ കനം ഉള്ള, പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ബാധകമാവില്ല.40-നും 60-നും ഇടയിൽ മൈക്രോൺ കട്ടിയുള്ള,പ്ലാസ്റ്റിക് ബാഗുകൾ,തുണികൊണ്ടുള്ള സഞ്ചികൾ,മണ്ണിൽ എളുപ്പം അലിഞ്ഞുചേരുന്ന ജൈവ പദാർത്ഥങ്ങൾ കൊണ്ട് നിർമിച്ച കാറി ബാഗുകൾ എന്നിവയ്ക്ക് മാത്രമായിരിക്കും അനുമതിയുണ്ടാവുക.

പരിസ്ഥിതി സംരക്ഷണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും ലക്ഷ്യമാക്കിയാണ് നടപടി.വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വിലക്ക് നിലവിലുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News