Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ത്രീ.. ടൂ.. വൺ.. : ലോകത്തെ ഏറ്റവും വലിയ സ്പോർട്സ് മ്യൂസിയം ഖത്തറിൽ സജ്ജം, മാർച്ച്‌ 31ന് തുറക്കും

March 19, 2022

March 19, 2022

ദോഹ : ഫുട്‍ബോൾ ലോകകപ്പിന്റെ സംഘാടനമടക്കം കായിക രംഗത്ത് അവിസ്മരണീയ കുതിപ്പ് നടത്തുന്ന ഖത്തർ, പുതിയൊരധ്യായം കൂടി കുറിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കായിക മ്യൂസിയം മാർച്ച്‌ 31 ന് പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്ന് ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ഷെയ്‌ഖ അൽ മയാസ്സ ബിൻത് ഹമദ് അൽ താനി അറിയിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനി ഉത്ഘാടനം നിർവഹിക്കും. 

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. സ്പാനിഷ് വാസ്തുവിദഗ്ദനായ യുവാൻ സിബിന നിർമിച്ച ഈ മ്യൂസിയത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. 19000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മ്യൂസിയം, ലോകത്തെ ഏറ്റവും വലിയ കായിക മ്യൂസിയം ആണെന്ന് അധികൃതർ അറിയിച്ചു. കായിക ഇനങ്ങൾ ലോകത്ത് ആരംഭിച്ചു എന്ന് കരുതപ്പെടുന്ന ബിസി എട്ടാം നൂറ്റാണ്ട് മുതലുള്ള ചരിതം മ്യൂസിയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഒളിമ്പിക്സിന്റെ പ്രത്യേക വിവരണങ്ങൾ അടങ്ങിയ ഗാലറി, അത്ലറ്റിക്സ് ഹാൾ, എന്നിവയ്‌ക്കൊപ്പം, ഖത്തർ ആതിഥ്യം വഹിച്ച ടൂർണമെന്റുകളുടെ വിവരങ്ങളും മ്യൂസിയത്തിലുണ്ട്.


Latest Related News