Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
മാധ്യമപ്രവർത്തകയുടെ വധം ഭരണകൂട ഭീകരതയുടെ തെളിവെന്ന് ഖത്തർ

May 11, 2022

May 11, 2022

ദോഹ:ഇസ്രായേല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭരണകൂട ഭീകരതയുടെ തെളിവാണ് അൽജസീറ മാധ്യമപ്രവര്‍ത്തകയുടെ വധമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രലായം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.ഉപാധികളില്ലാതെ ഇസ്രായേലിന് ലോകരാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തെ, ഹീനമായ കുറ്റകൃത്യമായും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമായും കണക്കാക്കണം. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിവരങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് ഷിറീന്‍ അബു ആഖിലയുടെ വധമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


 

Israeli occupation killed Aljazeera journalist Sherine Abu Aqleh by shooting her in the face while wearing the Press vest and a helmet. She was covering their attack in Jenin refugee camp. This state sponsored Israeli terrorism must STOP, unconditional support to Israel must END. pic.twitter.com/Zg5QZkJ2bx

— لولوة الخاطر Lolwah Alkhater (@Lolwah_Alkhater) May 11, 2022

ഫലസ്തീനികള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ അക്രമങ്ങള്‍ തടയാന്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

 വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അല്‍ജസീറ ചാനലിന്‍റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു ആഖില കൊല്ലപ്പെട്ട സംഭവത്തെ ശക്തമായ ഭാഷയിലാണ് ഖത്തര്‍ അപലപിച്ചത്.

പ്രസ് ജാക്കറ്റ് ധരിച്ച്‌ സംഘര്‍ഷ മേഖലയില്‍ ജോലിചെയ്ത മാധ്യമപ്രവര്‍ത്തകയാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് ഖത്തര്‍ വിദേശകാര്യസഹമന്ത്രി ലുല്‍വ റാഷിദ് അല്‍ഖാതിര്‍ ട്വീറ്റ് ചെയ്തു. പൗരന്മാര്‍ക്കെതിരായ സൈന്യത്തിന്‍റെ കടന്നുകയറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 'ദുര്‍ഘടമായ സാഹചര്യങ്ങളിലും ഫലസ്തീനികളുടെ ശബ്ദമായിരുന്നു ഷിറീന്‍. അവരുടെ വേര്‍പാടില്‍ കടുത്ത ദുഖവും അനുശോചനവും അറിയിക്കുന്നു' -ഖത്തര്‍ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News