Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു, ചില വിമർശനങ്ങൾ ഗുണം ചെയ്തുവെന്നും ഖത്തർ അമീർ

October 25, 2022

October 25, 2022

ന്യൂസ്‌റൂം ബ്യുറോ / ക്യൂ.എൻ.എ 

ദോഹ :2022ലെ ഫിഫ ലോകകപ്പിന്  ആതിഥേയത്വം വഹിക്കാനുള്ള അനുമതി ലഭിച്ചത് മുതൽ മുമ്പൊന്നും ഒരു ആതിഥേയ രാജ്യവും അഭിമുഖീകരിക്കാത്ത തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും തെറ്റായ പ്രചാരണങ്ങള്‍ക്കുമാണ് രാജ്യം വിധേയമായതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി.ശൂറ കൗണ്‍സിലിന്റെ 51-ാമത് വാര്‍ഷിക സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ നല്ല ആത്മവിശ്വാസത്തോടെയാണ് രാജ്യം വിഷയം കൈകാര്യം ചെയ്തതെന്നും ചില വിമർശനങ്ങളെ പോസിറ്റീവായി കണക്കാക്കുകയും മെച്ചപ്പെടുത്തേണ്ട ചില വശങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു. ചില വിമര്‍ശനങ്ങള്‍ പോസിറ്റീവും ഉപയോഗപ്രദവുമാണെന്നും കാലം തെളിയിച്ചതായും അമീര്‍ പറഞ്ഞു.

നിർഭാഗ്യവശാൽ ഈ പ്രചാരണ കാമ്പെയ്‌നിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങളും ഉദ്ദേശ്യങ്ങളും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ക്രൂരമായ കെട്ടുകഥകളും ഇരട്ടത്താപ്പും ഉൾപ്പെടുത്തിയാണ് ഇത്തരം പ്രചാരണങ്ങൾ വികാസം പ്രാപിക്കുന്നത്.ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കുപ്രചാരണങ്ങളും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളും പരാജയപ്പെടുകയും തല്‍പര കക്ഷികളുടെ ഇരട്ടത്താപ്പ് വെളിച്ചത്തായതായും അമീർ പറഞ്ഞു. 

കൊറോണ വ്യാപനത്തെ തുടർന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്.പിന്നാലെ  റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധിയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ ആശങ്കയായി തുടരുകയാണ്.എന്നാൽ  2020 ലെ ഇടിവിന് ശേഷം ഖത്തറിന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷവും വളര്‍ച്ച തുടരുകയാണെന്നും വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജിഡിപി വളര്‍ച്ച 4.3 ശതമാനമാണെന്നും  അമീര്‍ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക

 


Latest Related News