Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഹോട്ടൽ മേഖലയിലും ഇളവുകൾ, ഖത്തർ പതിയെ പൂർവസ്ഥിതിയിലേക്ക്

October 01, 2021

October 01, 2021

 


 ദോഹ : പൊതുസ്ഥലങ്ങളിലും, ആരാധനാലയങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ റെസ്റ്റോറന്റ് മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ച് അധികൃതർ. കോവിഡ് അവലോകനത്തിനായി വിളിച്ചുചേർത്ത മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്. 

തുറന്ന ഇടങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഖത്തർ ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ 100% ആളുകളെ ഉൾക്കൊള്ളിക്കാം. ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് 50% ആണ്‌ പരിധി. അടച്ച ഇടങ്ങളിൽ ഉളള, ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകൾക്ക് 75 ശതമാനം ആളുകളെ അകത്തേക്ക് കയറ്റാം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് 40% ആണ് പരിധി. ഭക്ഷണം കഴിക്കാൻ എത്തുന്നവർ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർ ആയിരിക്കണമെന്നും, കുടുംബം കൂടെ ഉണ്ടെങ്കിൽ മാത്രമേ 12 വയസിന് താഴെയുള്ള കുട്ടികൾ കടകളിൽ പ്രവേശിക്കാവൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിക്കാൻ സന്ദർശകരെ ഓർമിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ടൂറിസ്റ്റ് ഏരിയയിൽ ശിഷ സർവീസ് പുനരാരംഭിക്കാം എന്നും അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 3 മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരിക.


Latest Related News