Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ റിപ്പോർട്ട് അംഗീകരിച്ച് ഖത്തർ, തൊഴിൽ ഇടങ്ങളിൽ കഴിഞ്ഞ വർഷം ജീവൻ നഷ്ടമായത് 50 പേർക്ക്

November 22, 2021

November 22, 2021

ദോഹ : അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ റിപ്പോർട്ടിനോടുള്ള പ്രതികരണവുമായി ഖത്തർ രംഗത്ത്. ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമരുളാൻ ഖത്തർ തയ്യാറെടുക്കുന്നതിനിടെ തൊഴിലാളി സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2020 വർഷത്തിൽ ഖത്തറിലെ തൊഴിലാളികൾക്ക് പറ്റിയ അപകടങ്ങളായിരുന്നു ഐഎൽഓയുടെ റിപ്പോർട്ടിന്റെ പഠനവിഷയം.


കഴിഞ്ഞ ഒരു വർഷത്തിനിടെ അൻപതോളം തൊഴിലാളികൾ അപകടങ്ങളെ തുടർന്ന് മരണമടഞ്ഞെന്നും, അഞ്ഞൂറിലധികം പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയെന്നുമായിരുന്നു സംഘടനയുടെ കണ്ടെത്തൽ. 37,600 പേർക്ക് ചെറിയ പരിക്കുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഈ തൊഴിലാളികളെ ചികിൽസിച്ച ആശുപത്രികളിൽ നിന്നുമാണ് തങ്ങൾ ഡാറ്റ ശേഖരിച്ചത് എന്നാണ് സംഘടന അറിയിച്ചത്. റിപ്പോർട്ട് പ്രകാരം ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചത്. 


റിപ്പോർട്ടിലെ വസ്തുതകൾ അംഗീകരിക്കുന്നതായും, തൊഴിൽ മേഖലയിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ആത്മാർഥമായി പരിശ്രമിക്കുകയാണ് എന്നുമായിരുന്നു ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ പ്രതികരണം. കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ നിരവധി തൊഴിൽ മേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും, കൂടുതൽ മെച്ചപ്പെടാനുണ്ടെന്ന ബോധ്യവും, അതിന് കഴിയുമെന്ന ആത്മവിശ്വാസവും തങ്ങൾക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അപകടം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം എന്ന റിപ്പോർട്ടിലെ നിർദ്ദേശത്തവും ഖത്തർ അംഗീകരിച്ചു. തൊഴിൽ സംഘടനയുടെ ഉപദേശങ്ങൾ ഉൾക്കൊണ്ട്‌, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുള്ള യത്നത്തിലാണ് തങ്ങളെന്നും ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.


Latest Related News