Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കോവിഡിൽ നിന്ന് ഖത്തർ കരകയറുന്നു,മിസെയിദ് ആശുപത്രിയും കോവിഡ് മുക്തമായി

July 14, 2021

July 14, 2021

ദോഹ: ഖത്തറിലെ കോവിഡ് പരിചരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന മിസയീദ് ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ പരിചരിച്ച ആശുപത്രി കൂടിയാണ് ഇത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഏഴ് കോവിഡ് ആശുപത്രികളില്‍ ഒന്നായ മിസയീദ് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായിരുന്നു.

അവസാന കോവിഡ് രോഗിയും വിട്ടതോടെ, സാധാരണ ഔട്ട്പേഷ്യന്‍റ് സര്‍വിസിലേക്ക് മാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറാഴ്ചക്കിടെ റാസ് ലഫാന്‍ ഹോസ്പിറ്റല്‍, അല്‍ വക്റ ഹോസ്പിറ്റല്‍, ഹസം മിബയ്റീക് ജനറല്‍ ഹോസ്പിറ്റല്‍, സര്‍ജിക്കല്‍ സ്പെഷാലിറ്റി സെന്‍റര്‍ എന്നിവ സാധാരണ പ്രവര്‍ത്തനത്തിലേക്ക് മാറിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനതോത് കുറഞ്ഞതും, രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതാണ് ആരോഗ്യമന്ത്രാലയത്തിന് ആശ്വാസമായത്.

രണ്ടാം തരംഗത്തിനിടെ രോഗവ്യാപനം രൂക്ഷമായപ്പോള്‍ 2000 പേര്‍ വരെ ഒരേ സമയം ഈ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്നു.. നിലവില്‍ രാജ്യത്ത് 160ല്‍ കുറവ് ആളുകള്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.


Latest Related News