Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ കനത്ത ചൂടിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം

July 18, 2021

July 18, 2021

ദോഹ: കൊടിയ ചൂടിനിടെ ഖത്തറില്‍ ഇടിയോടു കൂടിയുള്ള മഴയും കാറ്റും ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ പ്രവചനം.ഇടിമിന്നലോടെയുള്ള മഴയും ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ്് മുന്നറിയിപ്പ്.കടല്‍ത്തീരത്ത് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകും.  കടലില്‍ വടക്കു കിഴക്ക് നിന്നും കാറ്റ് തെക്ക് കിഴക്ക് ഭാഗത്തേക്ക്  07 മുതല്‍ 17 വരെ നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റ് അടിച്ചേക്കാം.  27 നോട്ടിക്കല്‍ മൈല്‍ വരേ ഇത് എത്തിയേക്കാം. കരയില്‍ തെക്കുകിഴക്കായി 11 മുതല്‍ 21 വരെ വേഗതയിലെത്തുന്ന കാറ്റ് 26 മൈല്‍ വേഗം എത്തിയേക്കമെന്നും മുന്നറിയിപ്പുണ്ട്.  കാഴ്ച പരിധി 5 മുതല്‍ 10 കിലോമീറ്ററോ 3 കിലോമീറ്ററോ വരെ കുറവും ആകാം.  കടല്‍ത്തീരത്ത് തിരമാലകള്‍ 1 മുതല്‍ 3 അടി വരെ ഉയരാനുള്ള സാധ്യതകളും ഉണ്ട്.
രാവിലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും താഴ്ന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസും ആണ്. ചില സ്ഥലങ്ങളില്‍ കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താഴ്ന്ന താപനില

 


Latest Related News