Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ചാവക്കാട് പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ലീഗ് ഫൈനൽ വെള്ളിയാഴ്ച,വിവിധ കലാപരിപാടികൾ അരങ്ങേറും

March 31, 2022

March 31, 2022

ദോഹ : ഖത്തറിലെ ചാവക്കാട് നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ചാവക്കാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന QRI-CPA  ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിൽ മികച്ച അന്താരാഷ്ട്ര ടീമുകളായ ദോഹ റോക്കേഴ്‌സും   ടസ്‌ക്കേഴ്‌സും ഏറ്റുമുട്ടും. ഏപ്രിൽ 1-ന് വൈകുന്നേരം 5.30ന്   ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ 

ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ മോഹൻ അട്ല മുഖ്യാതിഥിയായി പങ്കെടുക്കും.അസോസിയേഷൻ    നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.

സമാപന ചടങ്ങിൽ പ്രഗൽഭ ഗായകർ അണിനിരക്കുന്ന സംഗീതപരിപാടിയും പഞ്ചാരിമേളവും അരങ്ങേറും. ഖത്തറിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് മികച്ചസംഭാവനകൾ നൽകിയ എംഐ ഫരീദിനേയും  ഖത്തർ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇക്ബാൽ ചൗധരിയെയും ചടങ്ങിൽ ആദരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News