Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
അബുദാബി ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ഖത്തറിന് വിജയത്തുടക്കം

August 19, 2022

August 19, 2022

ദോഹ : അബുദാബി ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പിൽ ഖത്തർ താരങ്ങൾക്ക് വിജയത്തുടക്കം. അബുദാബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ.ഖത്തറിന്റെ അബ്ദുല്ല അൽ ഹമീദ് താജിക്കിസ്ഥാന്റെ ഷെരീഫി മൻസൂറിനെ പരാജയപ്പെടുത്തിയപ്പോൾ ഖത്തറിനായി കരുക്കൾ നീക്കിയ  റയാൻ ഇർഫാൻ തന്റെ ഉദ്ഘാടന മത്സരത്തിൽ മൊറോക്കൻ താരമായ യൂസഫ് മുഹമ്മദിനെ പരാജയപ്പെടുത്തി. മാസ്റ്റേഴ്‌സ് ഇനത്തിൽ ഹുസൈൻ അസീസ് തന്റെ ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ആദിത്യ വരുൺ ഗാംബയെയാണ് അടിയറവ് പറയിച്ചത്.

അതേസമയം, ബ്ലിറ്റ്‌സ് ചെസ് ഇനത്തിൽ പങ്കെടുക്കാൻ ഖത്തറിലെ ഖാലിദ് അൽ ജമാഅത്തും ഇബ്രാഹിം അൽ ജനാഹിയും ഇന്നലെ അബുദാബിയിലെത്തി. 54 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പുരുഷ-വനിതാ താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News