Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ആരോഗ്യസേവനങ്ങൾക്ക് കൂടുതൽ ഹെൽത്ത് സെന്ററുകൾ നിർമിക്കുമെന്ന് പി.എച്.സി.സി

December 13, 2021

December 13, 2021

ദോഹ : ആരോഗ്യരംഗത്തെ കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികളുമായി ഖത്തർ ആരോഗ്യമന്ത്രാലയം. രാജ്യത്ത് നിലവിലുള്ള 28 ആരോഗ്യകേന്ദ്രങ്ങൾക്ക് പുറമെ കൂടുതൽ കേന്ദ്രങ്ങൾ വൈകാതെ ആരംഭിക്കുമെന്ന് ഹെൽത്ത് കെയർ കോർപറേഷൻ അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഈ വാർത്ത പുറത്തുവിട്ടത്. കോർപറേഷന്റെ വാർഷിക റിപ്പോർട്ടിലാണ് പ്രഖ്യാപനം.

2022 ഫെബ്രുവരിയിൽ പത്താം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന ഹെൽത്ത് കോർപറേഷൻ, 2019 ഏപ്രിലിൽ പ്രത്യേക പഞ്ചവത്സര പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിക്ക് കീഴിലായാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുക. അൽ മഷഫ്, ഉമ്മുൽ സനീം, അൽ സദ്ദ് എന്നിവിടങ്ങളിൽ പുതിയ ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങാനും, അൽ ഖോറിലെ ആരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. ഇവ കൂടാതെ, അൽ റുവൈസ്, സൗത്ത് വക്ര എന്നിവിടങ്ങളിലെ പുതിയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനവും വൈകാതെ നിർവഹിക്കപെടും.


Latest Related News