Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ആംനസ്റ്റിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം, പ്രതികരണവുമായി ഖത്തർ

November 16, 2021

November 16, 2021

ദോഹ : പ്രഖ്യാപിച്ച തൊഴിൽപരിഷ്കരണങ്ങൾ നടപ്പിലാക്കാൻ ഖത്തർ മുതിരുന്നില്ലെന്ന ആംനസ്റ്റി ഇന്റർനാഷനലിന്റെ വിമർശനത്തിനെതിരെ ഖത്തർ രംഗത്ത്. ലോകകപ്പിന് പന്തുരുളാൻ കൃത്യം ഒരുവർഷം അവശേഷിക്കെ ആംനസ്റ്റി പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിലാണ് ഖത്തറിനെതിരെ പരാമർശം ഉള്ളത്. 

പ്രവാസി തൊഴിലാളികളുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ ഖത്തർ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആംനസ്റ്റിയുടെ അവകാശവാദം. 'എക്സിറ്റ് പെർമിറ്റ് നിയമം 2018 ൽ എടുത്ത് കളഞ്ഞതിന് ശേഷം പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. ഇവരിൽ പലരും തൊഴിൽദാതാവിന്റെ അനുമതി ഇല്ലാതെ തന്നെ ഖത്തറിലേക്ക് മടങ്ങി എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച ശമ്പളവ്യവസ്ഥയാണ് രാജ്യത്തുള്ളത്. 96 ശതമാനത്തോളം തൊഴിലാളികളും രാജ്യത്തെ ശമ്പളവ്യവസ്ഥയിൽ പരിപൂർണ തൃപ്തരാണ് '- ആംനസ്റ്റിക്ക് നൽകിയ മറുപടിയിൽ ഖത്തർ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജോലി മാറാനുള്ള നിയമം ഭേദഗതി ചെയ്തതിന് ശേഷം അത് സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആംനസ്റ്റി അന്വേഷിച്ചിട്ടും അങ്ങനെ ഒരു നിയമലംഘനം കണ്ടെത്തിയിട്ടില്ല, മന്ത്രാലയം കൂട്ടിച്ചേർത്തു. അതേ സമയം, ഖത്തറിലെ തൊഴിൽ സാഹചര്യം തെറ്റുകുറ്റങ്ങളില്ലാത്ത ഒന്നാണെന്ന അവകാശവാദം ഉയർത്താൻ തങ്ങളില്ലെന്നും, ഓരോ ഘട്ടത്തിലും കാലാനുസൃതമായി വേണ്ട മാറ്റങ്ങൾ വരുത്തി മുന്നേറാനാണ് രാജ്യത്തിന്റെ പരിശ്രമമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.


Latest Related News