Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം,വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

March 15, 2024

Qatar_news_malayalam_moci_shares_advise_for-buying_and_selling_gold_newsroom

March 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മാർഗനിർദേശങ്ങളെ കുറിച്ച് ഓര്മപ്പെടുത്തുകയാണ് ഖത്തർ വ്യവസായ-വാണിജ്യ മന്ത്രാലയം.

ഉപഭോക്താക്കളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും സ്വർണം, സ്വർണാഭരണങ്ങൾ എന്നിവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി ഓർമപ്പെടുത്തിയാണ് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മാർഗനിർദ്ദേശങ്ങൾ എക്സ്(X)പ്ലാറ്റഫോമിൽ പങ്കിട്ടത്.

സ്വർണ്ണം വാങ്ങുമ്പോൾ, കൃത്യമായ തൂക്കയന്ത്രത്തിൽ തൂക്കം കണക്കാക്കിയിട്ടുണ്ടെന്നും  കാരറ്റ് ലേബൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തിയിരിക്കണം.വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ഇൻവോയ്‌സ് വാങ്ങാൻ മറക്കരുത്.വാങ്ങിയ തീയതി, വാങ്ങുന്നയാളുടെ പേര്,  കാരറ്റ്, വാങ്ങിയ ആഭരണത്തിന്റെ പൂർണ്ണ വിവരണം, വ്യാപാരിയുടെ പേര്, വാണിജ്യ സ്ഥാപനത്തിന്റെ കൃത്യമായ വിവരങ്ങൾ, ഗ്യാരണ്ടി, മൊത്തം വില എന്നിവ ഇൻവോയ്‌സിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും പോസ്റ്റിൽ പറയുന്നു.

കടയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ബോക്‌സിനുള്ളിലെ ആഭരണങ്ങൾ കൃത്യമാണെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണം. ഗ്യാരൻ്റി, സ്റ്റോർ പോളിസി എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം.

സ്വർണം വിൽക്കുമ്പോൾ വിൽക്കാൻ ആഗ്രഹിക്കുന്ന സ്വർണത്തിന്റെ കൃത്യമായ തൂക്കം അറിയാനും സ്വർണം വാങ്ങുന്ന ദിവസത്തെ പ്രതിദിന നിരക്ക് അറിയാനും മന്ത്രാലയം ഉപദേശിച്ചു.ഇന്നലെ ഖത്തറിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 263.5 റിയാലും 22 കാരറ്റിന് 247.5 റിയാലുമാണ് വില.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News