Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ദോഹയിലെ ചലച്ചിത്രാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവം,നാല് സ്‌ക്രീനുകളുമായി ഖത്താറ വി.ഐ.പി സിനിമ തുറന്നു

August 06, 2022

August 06, 2022

ദോഹ: അഭ്രപാളിയിൽ കൂടുതൽ മികവുറ്റ ദൃശ്യാനുഭവങ്ങൾ പകരാൻ നാല് ആഡംബര തിയേറ്ററുകളുമായി കത്താറ സിനിമ പ്രവർത്തനം തുടങ്ങി.കത്താറ കൾച്ചറൽ വില്ലേജിലെ ബിൽഡിംഗ് 49 ലാണ് പുതിയ തിയേറ്ററുകൾ പ്രവർത്തിക്കുന്നത്.

ദൃശ്യങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ നാല് തിയേറ്റർ സ്‌ക്രീനുകളിലും ക്രിസ്റ്റി റിയൽ ലേസർ പ്രൊജക്ടറുകൾ ഘടിപ്പിച്ചിട്ടുണ്ട്.മികച്ച ഡോൾബി ശ്രവ്യാനുഭവം പകരുന്ന ഗ്രൗണ്ട് ബ്രേക്കിംഗ് സ്പേഷ്യൽ ഓഡിയോ സാങ്കേതികവിദ്യയും തിയേറ്ററുകളുടെ സവിശേഷതയാണെന്ന്  ഖത്തർ ഫിലിം & ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ അറിയിച്ചു.

സിനിമാ ആസ്വാദകർക്ക് അവരുടെ ഇരിപ്പിടങ്ങളിൽ നിന്ന് തന്നെ  ഭക്ഷണപാനീയങ്ങൾ  ഓർഡർ ചെചെയ്യാനും സൗകര്യമുണ്ടാകും.

ഈസ്റ്റർ സൺഡേ, ബുള്ളറ്റ് ട്രെയിൻ, ദെയർ നോ സെയിന്റ്സ്, ബഹെബെക്ക് (അറബിക്), മിനിയൻസ് 2: ദ റൈസ് ഓഫ് ഗ്രു (ആനിമേഷൻ) എന്നിവയാണ് കത്താറ സിനിമയിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന സിനിമകൾ.

അതേസമയം,ലാൻഡ്‌മാർക്ക് മാളിൽ സ്ഥിതി ചെയ്യുന്ന ഒരു തിയേറ്റർ അടച്ചതായി ഖത്തർ ഫിലിം & ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനി നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News