Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദേശീയദിനം, ഖത്തറിന് ആശംസ അർപ്പിക്കുന്ന ഡൂഡിലുമായി ഗൂഗിൾ

December 18, 2021

December 18, 2021

ദോഹ : ഖത്തറിന്റെ പതാക അടങ്ങിയ പ്രത്യേകഡൂഡിലിലൂടെ ദേശീയദിനത്തിന് ആശംസകൾ നേർന്ന് ഗൂഗിൾ. വെബ്‌സൈറ്റിന്റെ ഹോം പേജിൽ ശനിയാഴ്ചയാണ് ഡൂഡിൽ പ്രത്യക്ഷപ്പെട്ടത്. നീലാകാശത്ത് പാറിപ്പറക്കുന്ന ഖത്തറി പതാകയാണ് ഇന്ന് ഗൂഗിളിൽ കാര്യങ്ങൾ തിരയാനെത്തുന്നവരെ എതിരേൽക്കുക. 

ദേശീയ ഐക്യത്തിന്റെ 143 വർഷങ്ങൾക്ക് ഖത്തറിനെ ആശംസിക്കുന്നു എന്ന സന്ദേശവും ഡൂഡിലിനൊപ്പം ഗൂഗിൾ കുറിച്ചിട്ടുണ്ട്. 1971 ൽ തിരഞ്ഞെടുക്കപ്പെട്ട ദേശീയപതാകയുടെ സവിശേഷതകളും ഗൂഗിൾ വിശദമായി നൽകിയിട്ടുണ്ട്. ഖത്തറിൽ ദേശീയദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ വിവരണവും ഗൂഗിൾ ഹോം പേജിൽ കാണാം.


Latest Related News