Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഹോളണ്ട്‌സ് ഗ്ലോറി ബ്രാൻഡിലുള്ള ചിലയിനം ഇലക്കറികൾ ഉപയോഗിക്കരുതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

September 01, 2022

September 01, 2022

ദോഹ: നെതർലൻഡ്‌സിൽ നിന്നുള്ള ഹോളണ്ട്‌സ് ഗ്ലോറി ബ്രാൻഡിൽ നിന്നുള്ള ചീര,
അറൂഗ്യുള(arugula) തുടങ്ങിയ ഇലക്കറി ഉൽപന്നങ്ങൾ കഴിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി.ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനാലാണ് നടപടി. യൂറോപ്യൻ റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് (RASFF) നടത്തിയ പരിശോധനയിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയം ഔദ്യോഗിക  വെബ്‌സൈറ്റിൽ നൽകിയ അറിയിപ്പിൽ വ്യക്തമാക്കി.

ഉൽപന്നം വിപണിയിൽ നിന്ന് പിൻവലിക്കാൻ വിതരണക്കാർക്ക് നിർദേശം ലഭിച്ചതിനാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഈ ബ്രാൻഡിൽ പെട്ട ഉൽപന്നങ്ങൾ വിപണിയിൽ നിന്ന്  പിൻവലിച്ചുവെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഹോളണ്ട്‌സ് ഗ്ലോറി ബ്രാൻഡിൽ നിന്നുള്ള ചീര,
അറൂഗ്യുള   തുടങ്ങിയ ഇലക്കറികൾ ഉപയോഗിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.ഗൾഫ് നാടുകളിൽ സസ്യേതര ആഹാരങ്ങൾക്കൊപ്പം വേവിക്കാതെ കഴിക്കുന്ന ഇലക്കറിയാണ് റോക്കറ്റ് ലൈവ്സ് എന്നറിയപ്പെടുന്ന   അറൂഗ്യുള.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News