Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
പരിശോധന കർശനമാക്കി ഖത്തർ വ്യവസായവകുപ്പ് : സപ്തംബറിൽ കണ്ടെത്തിയത് 127 നിയമലംഘനങ്ങൾ

October 11, 2021

October 11, 2021

ദോഹ : രാജ്യത്തെ വ്യവസായസ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ മിന്നൽ പരിശോധനകൾ നടത്തുകയാണ് വ്യവസായമന്ത്രാലയം. വിവിധ നിയമങ്ങൾ ലംഘിച്ച 127 കേസുകളാണ് സെപ്റ്റംബർ മാസത്തിൽ മന്ത്രാലയം കണ്ടെത്തിയത്. തെറ്റായ വിലവിവരങ്ങൾ പ്രദർശിപ്പിക്കുക, കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വില്പനയ്ക്ക് വെക്കുക, ഉപഭോക്താക്കൾക്ക് കൃത്യമായി പണം റീഫണ്ട് ചെയ്യാതിരിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് വിവിധ കടകൾ നടത്തിയത്. ഈ കടകൾക്ക് അയ്യായിരം റിയാൽ മുതൽ മുപ്പതിനായിരം റിയാൽ വരെ പിഴ ചുമത്തിയതായും മന്ത്രാലയം അറിയിച്ചു. 

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന് രണ്ട് കടകൾക്ക് എതിരെ നടപടി എടുത്തപ്പോൾ, അഞ്ച് സ്ഥാപനങ്ങൾ അറബി ഭാഷയിൽ ബില്ല് നൽകാഞ്ഞതിന് പിഴ ഏറ്റുവാങ്ങി. നറുക്കെടുപ്പുകൾ നടത്തിയപ്പോൾ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 13 കടകൾക്കും പിഴ ലഭിച്ചു. തെറ്റിദ്ധാരണജനകമായ വിവരണം ഉത്പന്നങ്ങൾക്ക് കീഴിലായി പ്രദർശിപ്പിച്ചതിന് 24 കടകൾക്കെതിരെയാണ് നടപടിയെടുത്തത്. മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പറായ 16001 ൽ വിളിച്ച് നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുത്തണമെന്ന് അധികൃതർ ഖത്തർ ജനതയോട് അഭ്യർത്ഥിച്ചു.


Latest Related News