Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഐ.എസ്.എൽ. ആവേശം ഖത്തറിലും, ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനൽ പോരാട്ടം ബിഗ് സ്‌ക്രീനിൽ കാണാം

March 19, 2022

March 19, 2022

ദോഹ : കന്നിക്കിരീടം തേടി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനായി ആർപ്പുവിളിക്കാൻ ഖത്തർ മഞ്ഞപ്പടയും. ആരാധകർക്ക് ഒന്നിച്ചിരുന്ന് കളി കാണാൻ അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ എൽ.ഇ.ഡി ബിഗ് സ്ക്രീൻ സജ്ജമാക്കും. ഞായറാഴ്ച വൈകുന്നേരം, ഖത്തർ സമയം വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം. 

പ്രദർശനത്തിന് പ്രവേശനം സൗജന്യമായിരിക്കുമെന്നും, കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു. പ്രദർശനവേദിയിൽ ആവേശത്തിന്റെ അലയൊലികൾ തീർക്കാൻ, ഖത്തർ മഞ്ഞപ്പടയുടെ ബാൻഡ് സംഘത്തിന്റെ സാനിധ്യവും ഉണ്ടായിരിക്കും. കരുത്തരായ ഹൈദരാബാദ് എഫ്.സി യാണ് ഗോവയിൽ നടക്കുന്ന ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.


Latest Related News